പാട്ടിന്‍റെ പാലാഴി

പാട്ടിന്‍റെ പാലാഴി അന്നാ സായാഹ്നസന്ധ്യയില്‍ ചിന്തയില്‍ നിന്നുമുണര്‍ന്നനേരം, കണ്ടു ഞാനാ മാവിന്‍ ചില്ലയില്‍ ഈണത്തില്‍ പാടുന്ന പൈങ്കിളിയേ, എന്‍റെ പച്ചപനങ്കിളിയേ. അവള്‍ പാടുന്ന പാട്ടിലൂറുന്ന ദുഃഖം മാമരത്തോപ്പിന്‍റെ ജന്മദുഃഖം പാടാത്ത വീണയെ തൊട്ടുണര്‍ത്തുന്നൊരു ഗാനഗന്ധര്‍വനാണു നീ ആടാത്തമയിലിനെ നൃത്തമാടിക്കുന്ന നിന്‍റെ വിരലിന്‍റെ സ്പര്‍ശനലഹരിയില്‍ പാടാത്തവീണയും പാടും, ആടാത്തമയിലുകള്‍ അടും, അസ്തമയസൂര്യന്‍റെ ചെങ്കതിരില്‍ ചാലിച്ചതാണവള്‍ തന്‍ വിലാപങ്ങള്‍. അന്നവള്‍പാടിയ പാട്ടിന്‍റെ പാലാഴി ഇന്നുമെന്‍ കാതില്‍ മന്ത്രിക്കുന്നുവോ ഇല്ല!നിന്‍ഗാനം നിലയ്ക്കുന്നില്ല. ഇല്ല!നിന്‍പ്രാണന്‍ നിലയ്ക്കുന്നില്ല. ഇല്ല!നിന്‍ ഗാനവും പ്രാണനും ഇല്ലയൊരിക്കലും നിലയ്ക്കുന്നില്ല