നിളയുടെ രോദനം

നിളയുടെ രോദനം നിളയുടെ ദാരുണഭാവം ദര്‍ശിച്ചപ്പോള്‍ മിഴികള്‍ നിറഞ്ഞത് ഞാനറിഞ്ഞതില്ല, ആ നീര്‍കണം ചുടുമണലിന്മേല്‍ തട്ടവേ ബാഷ്പം നുണയാന്‍ വന്നു ഝഷാവലികള്‍ , സലിലത്തിനുവേണ്ടി മീനങ്ങള്‍ പായുന്നു ഒരു തുള്ളി ജലത്തിനായി പരക്കം പായുന്നു, നിസ്വാര്‍ത്ഥയായ ജനനിതന്‍ ദുഃഖത്തില്‍ പങ്കുകൊള്ളുന്നു ഞാനിന്നീ വേളയില്‍ , ഭാരതപുഴയിന്നു വട്ടിയുണങ്ങീടുന്നോ പുഴപോയി പൂഴിയെങ്ങും ബാക്കിയായി . അനാഥ പ്രേതമാം നിളയ്ക്കിന്നു രോദനം 'തന്‍ ജീവനെ ഹനിക്കല്ലേ തനയരെ '-ന്നു . ലോറികളെത്തുന്നു നിളയുടെ മാറില്‍ കോരി നിറയ്ക്കുന്നു പുഴമണല്‍ അതിങ്കല്‍ , നിളയുടെ രുധിരം കാര്‍ന്നു തിന്നീടുന്ന മനുഷ്യധമാര്‍തന്‍ വേട്ടവിളയാട്ടമിത്, വീഴുന്നു പ്ലാസ്ടികിന്‍ മാലിന്യം വര്‍ഷംപോല്‍ പാലത്തിന്‍ മുകളിന്നു നദിക്കരയില്‍ . കേഴുന്നു തടിനി സ്വ ജീവ രക്ഷാര്‍ത്ഥമായി അപേക്ഷിച്ചീടുന്നു 'എന്നെ നോവിക്കല്ലേ ', വേനലില്‍ വറ്റി വരളുന്നു നിളക്കര ഒരു തുള്ളി ജലത്തിനായി കൈനീട്ടുന്നു. തൃപ്പങ്ങോട്ടപ്പനും,നാവാമുകുന്ദനും ശ്ര...