കാവ്

ചെന്നു ഞാനാരോടും ചൊല്ലാതെ തിയ്യാടിപ്പറമ്പിലെ അയപ്പക്കാവിങ്കല്‍. അമ്മമ്മ ചൊല്ലീടും യക്ഷികഥകള്ക്ക് തിര- ശ്ശീല പൊങ്ങിയ പറമ്പില്‍ തനിച്ചു ഞാന്‍. യക്ഷിയും രക്ഷസ്സും കോമുലച്ചിയും ഒടിയനും അരങ്ങിലാടും തിയ്യാടി മൂല . അന്തിയര്ക്ക്ന്റെ ശോണരശ്മികള്‍ കാവിങ്കല്‍ തീപന്തം ചാര്ത്തു ന്നപ്പോള്‍ , നിധിവലിക്കുന്ന ഭൂത ഗണങ്ങളോ അതോ ദേവിതന്‍ തേര്വാ ഴ്ച്ചകളോയെന്നരറിവീല, കേള്ക്കാം കാവിങ്കല്‍ ചിലങ്കയോലി എങ്ങും മുഴങ്ങീടും സീല്ക്കാ്ര ശബ്ദങ്ങളും ആറാട്ടുക്കുളം നോക്കിയാലിന്റെ ചോട്ടിലാലോചനകളില്‍ മുഴുകീടവേ കാവിന്റെയൂശ്മള വരവേല്‍പ്പില്‍ ഞാ നലിഞ്ഞു ചേര്‍ന്നു നിര്‍വൃതിയില്‍ കൊഴിഞ്ഞ വാക പൂവിതള്‍ പെറുക്കി നഖങ്ങലൊട്ടിച്ചു കളിച്ചീടവേ സ്നേഹതെന്നലായി തഴുകിയ മാരുതന്‍ കരിയിലകള്‍ എന്‍മേല്‍ പറത്തീടുന്നു.