ക്ഷണ സൂചി

ക്ഷണസൂചി ഘടികാരത്തിലോടും ക്ഷണസൂചി ഞാന്‍ ഈശ്വരന്‍ കല്പിച്ച പന്ഥാവില്‍ യാത്രയില്‍ ധാവനം ചെയുന്നു കാതങ്ങള്‍ ഒട്ടേറെ അനുധാവനം ചെയുന്നു നേരത്തെ ഞാന്‍ എന്നീയാത്ര തുടങ്ങിയെന്നറിയില്ല ഇനിയീ യാനം എങ്ങോട്ടെന്നറിയില്ല എന്നലിന്നൊരു കാര്യം മാത്രമേ സ്പഷ്ടം ഈ പാതയ്ക്കൊരുനാളും അന്തമില്ല കൊല്ലന്റെ ചൂളയില്‍ എരിയും ഇരുമ്പ്- പോല്‍ കഠിനമാണെന്‍ അകതാരെന്നും എത്ര ചരിത്ര സംഭവം അരങ്ങേറി സാക്ഷിയായി അന്നുമിന്നുമീ ഞാന്‍ എത്ര മഹാരഥന്മാരാണേലുമെന്നെ ജയിപ്പാനകില്ലയെന്നത് നിശ്ചയം .