കേച്ചേരി പാതകള്‍





ധൂളിപടലങ്ങള്‍  പ്രകമ്പനം കൊള്ളിക്കും 
നരകംപോള്‍ കഷ്ടം കേച്ചേരി പാത 
അനുവര്‍ദ്ധിച്ചീടും  അപായങ്ങളും 
പിന്നെ ചീറിപ്പായുന്നാംബുലന്‍സുകളും 
ഭീതിതന്‍ ബീജം വിതയ്ക്കും സരണിയില്‍ 
നാട്ടാരുടെ കാര്യം ഹന്ത   കഷ്ടം 
മരണങ്ങളുമാളപായവും നിത്യശ്രുതി
കേച്ചേരി തെരുവിങ്കല്‍ അങ്ങുമിങ്ങും 
ട്രാഫിക് ജാമുകള്‍ നിത്യസംഭവമീയൂരില്‍  
ലേറ്റ് അറ്റെണ്ടന്‍സുകള്‍ പള്ളികുടതിങ്കല്‍ 
ചെളി തെറിപ്പിച്ചീടും  ശകടാവലികളും 
കാല്‍ നടക്കാര്‍ക്കെന്നും ശല്യം മാത്രം 
വികസനമെന്ന് മുറവിളിക്കൂട്ടുന്ന 
രാഷ്ട്രീയക്കാരെന്നും വികസന ശത്രുക്കള്‍ 
കുണ്ടും കുഴികളും നിറഞ്ഞ റോട്ടില്‍ 
ചക്രായനങ്ങളിനി എങ്ങു പോകും 
ഉണ്ടനേകം പോലീസുകാരും പിന്നെ 
പത്രമാധ്യമ പ്രവര്‍ ത്തകന്മാരും
 ഹോ !ഹന്ത കഷ്ടം കേച്ചേരി തന്നവസ്ഥ 
നിണത്തിന്റെ കറപ്പറ്റിയ  റോട്ടില്‍ 
ദിനംപ്രതി വണ്ടികള്‍ കൂട്ടിയിടിക്കുന്നു 
കണ്ണില്ലേ ഭരണക്കൂടങ്ങള്‍ക്ക് 
കണ്ണില്ലേ ഈശ്വരനു 
കണ്ണില്ലേ നാടിന്‍റെ രോദനം കാണുവാന്‍ .





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാനൊരു ദാസി

പാദസരം

പാട്ടിന്‍റെ പാലാഴി