ഞാനൊരു ദാസി
ഞാനൊരു സാധ്വിയാമടിമകിടാത്തി
യജമാനന്‍റെയാജ്ഞയനുവര്‍ത്തിക്കും
ശൂദ്രകുലത്തില്‍ പിറന്നൊരു കന്യക
ശൂന്യമാം ജീവിത ഭാരത്തെ പേറുന്നു .
എല്ലുമുറിയെ പണിയെടുത്തീടിനാലും
കിട്ടുന്നതരവയര്‍ അന്നം മാത്രം
പതിക്കുന്ന ചാട്ടവാറിന്റെ നീറ്റലോ
നിറച്ചീടുന്നതിതോ ഭീതിതന്‍ കൂരിരുട്ടു.
സൂര്യനും മുന്നെയുണര്‍ന്നീടേണം പിന്നെ
രാവന്തിയാവോളം ചെയ്യേണം വേലകള്‍
വിശ്രമമില്ലാതെ ജീവിതം പോക്കുന്നു
വിശ്വവിഹായസ്സില്‍ ഞാനെന്നും ഏക.
തന്തയാരെന്നറിവീല
തായേ ഞാന്‍ കണ്ടിട്ടുമില്ല
ഓര്‍മവെച്ച നാള്‍മുതല്‍ ഞാനൊരു ദാസി
കോലോത്തെ തമ്പ്രാന്റെ നിത്യവേലക്കാരി .
താളിയും തേച്ചു കുളിപ്പിചില്ല ആരും
ചീകാത്ത ചുരുള്‍മുടി നീട്ടീടിനാലും
മംഗലം ചെയ്വാനായി ആരും വന്നിട്ടില്ല
മംഗളസ്മരണകള്‍ യാതൊന്നുമില്ല.
സ്ത്രീധനം നല്‍കാന്‍ പൊന്നില്ല പണമില്ല
തലയൊന്നു ചായ്ടാച്ചീടാന്‍ പുരേടമില്ല.
ഏമാന്റെ പീഡനം സഹിക്കവയ്യെനിക്ക്
ആട്ടലും തുപ്പലും ഏല്ക്കമേലാ ഹോ
നൊമ്പരം ചാര്‍ത്തിയ ജിവിത ദൌര്‍ഭാഗ്യം
കാപട്യലോകത്തിന്‍ തനിമൂടുപടം .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ