പാദസരം
എല്ലാർക്കും വല്യ കാര്യമാണെന്നെ
എവിടേക്കും വിടുന്നുമില്ലൊട്ടും
വേണ്ടപ്പോൾ വേണ്ടതൊക്കെ മുറയ്ക്ക്
മുറിയിലെത്തുകയാൽ അത്തലില്ല
അമ്മയാണ് ചോറ് വാരി തരാറ്
കാച്ചിയ മോരും പപ്പടം കൂട്ടി
പണ്ട് ഞാൻ ചോദിക്കുമ്പോൾ പറയും
വല്യ കുട്ട്യാ ;പോത്തുപോൽ വളർന്നെന്നു
പാദസരം കെട്ടി തന്നേക്കുന്നു
ഇന്നെന്റെ കാൽ രണ്ടിലും അഴകായ്
മിന്നും വെള്ളിയാണെന്ന് തോന്നുന്നു
തിളക്കം കണ്ടില്ലേ ; കണ്ണ് തള്ളുന്നു
അന്ന് പട്ടു പാവാട ചുറ്റി ക്ലാസിൽ
പോന്നേരം കുറെ കൊതിച്ചിണ്ട്
കാലേൽ കൊലുസുണ്ടെങ്കിലോയെന്നു
അന്നമ്മ പറയും മംഗലം ആവട്ടേന്നു.
എന്റെ മംഗലം ഉടൻ നടക്കുമോ
ചെക്കനെ കണ്ടോ മൊഞ്ചനാണോ
എനിക്കിപ്പോ തോന്നി തുടങ്ങുന്നു
കല്യാണമൊന്നും വേണ്ടാ; മടുപ്പാ
തമ്പ്രാട്ടികുട്ട്യോളെങ്ങനെ യാ
ഇജ്ജാതി പാദസരം കാലിൽ തൂക്കുന്നെ
നടക്കാനും മേല ഇതിട്ട്തന്നെ
മെല്ലെ വേച്ചു നടക്കാനും എത്ര പാടാ
അവരുടെകാലേൽ സ്വർണ കൊലുസാ
അതിന് കാണാനുമുണ്ട് ഇമ്മിണി ചേല്
എപ്പോഴും അവർ പറയാറുണ്ട്
ഞാനും പലവാറെ കേട്ടിണ്ടു
എനിക്ക് തോന്നിയിട്ടില്ല തീരെ
...
എവിടേക്കും വിടുന്നുമില്ലൊട്ടും
വേണ്ടപ്പോൾ വേണ്ടതൊക്കെ മുറയ്ക്ക്
മുറിയിലെത്തുകയാൽ അത്തലില്ല
അമ്മയാണ് ചോറ് വാരി തരാറ്
കാച്ചിയ മോരും പപ്പടം കൂട്ടി
പണ്ട് ഞാൻ ചോദിക്കുമ്പോൾ പറയും
വല്യ കുട്ട്യാ ;പോത്തുപോൽ വളർന്നെന്നു
പാദസരം കെട്ടി തന്നേക്കുന്നു
ഇന്നെന്റെ കാൽ രണ്ടിലും അഴകായ്
മിന്നും വെള്ളിയാണെന്ന് തോന്നുന്നു
തിളക്കം കണ്ടില്ലേ ; കണ്ണ് തള്ളുന്നു
അന്ന് പട്ടു പാവാട ചുറ്റി ക്ലാസിൽ
പോന്നേരം കുറെ കൊതിച്ചിണ്ട്
കാലേൽ കൊലുസുണ്ടെങ്കിലോയെന്നു
അന്നമ്മ പറയും മംഗലം ആവട്ടേന്നു.
എന്റെ മംഗലം ഉടൻ നടക്കുമോ
ചെക്കനെ കണ്ടോ മൊഞ്ചനാണോ
എനിക്കിപ്പോ തോന്നി തുടങ്ങുന്നു
കല്യാണമൊന്നും വേണ്ടാ; മടുപ്പാ
തമ്പ്രാട്ടികുട്ട്യോളെങ്ങനെ
ഇജ്ജാതി പാദസരം കാലിൽ തൂക്കുന്നെ
നടക്കാനും മേല ഇതിട്ട്തന്നെ
മെല്ലെ വേച്ചു നടക്കാനും എത്ര പാടാ
അവരുടെകാലേൽ സ്വർണ കൊലുസാ
അതിന് കാണാനുമുണ്ട് ഇമ്മിണി ചേല്
എപ്പോഴും അവർ പറയാറുണ്ട്
ഞാനും പലവാറെ കേട്ടിണ്ടു
എനിക്ക് തോന്നിയിട്ടില്ല തീരെ
വട്ടാണത്രെ ;അര പിരിലൂസാ
ഇപ്പോൾ മുഴുപ്പിരി നൊസ്സാണത്രെ
നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
ഇപ്പോൾ മുഴുപ്പിരി നൊസ്സാണത്രെ
നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
എനിക്ക് തീരെ ഇല്ല...അവർക്കാവും
...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ