പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരനോട്ടം

ഇമേജ്
ഒളിച്ചിരിപ്പൂ സ്നേഹം കടലിന്നടിത്തട്ടിൽ ഓർമ്മകൾ പൊടി തട്ടി ഓളങ്ങൾ തീർക്കുവാൻ . തിരകൾ വാരി പുണർന്ന മണൽ തിട്ടയിൽ ഞാൻ അമ്പിച്ചു ചേർത്തെന്റെ നഗ്നമാം കാൽ പാദങ്ങൾ. അവളുടെ തിരകൾ തീരത്തടുക്കുന്തോറും എന്റെ കാൽപാടുകൾ അകലേക്ക്‌ നീക്കുന്നു. മണലിൽ നിലയുറപ്പിച്ച കാൽ പോൽ മനസും ദൃഢമായിട്ടോയിരുന്നോ സ്നേഹിച്ചത്. പൂഴിയിൽ എൻ വിരലുകൾ പതിച്ചപ്പാടുകൾ മായ്ച്ചു കളഞ്ഞതോ അവൾ ; തന്നോട് ചേർത്തതോ. തിരമാലകലെന്നെ പുറകോട്ടു നീക്കുന്നത് അവളോട് കൂടുതൽ അടുക്കാനായിരുന്നു മനുഷ്യന്റെ ചൂട് പറ്റാൻ; അവളോട് ചേർക്കാൻ അവൾ പ്രണയത്തിന്റെ നുര പതച്ചൊഴുക്കി. കാലിൽ തഴുകിയ തെളിനീരിൻ തൂമുത്തുകൾ ഇന്ദ്രനീലത്തിൻ പ്രഭ ചൊരിയും പോലെ. അനന്തതയിൽ കൂടു - തൽ നീലിമ ചൂടുന്നു അംബരത്തിന്റെ ചുംബനമേറ്റ പോലെ. ഞാൻ സ്നേഹിക്കും സാഗരത്തെ, നീയും സ്നേഹിക്കുന്നു കടലും നിന്നെ സ്നേഹിക്കുന്നു അതിലേറെ.... ആദ്യമാദ്യം കാട്ടുന്ന അകൽച്ചകൾ പതിയെ അവസാനത്തെ ഓർമകളിൽ നിന്ന് മറവിയെ മായ്ക്കാൻ മാത്രം.

പാദസരം

ഇമേജ്
എല്ലാർക്കും വല്യ കാര്യമാണെന്നെ എവിടേക്കും വിടുന്നുമില്ലൊട്ടും വേണ്ടപ്പോൾ വേണ്ടതൊക്കെ മുറയ്ക്ക് മുറിയിലെത്തുകയാൽ അത്തലില്ല അമ്മയാണ് ചോറ് വാരി തരാറ് കാച്ചിയ മോരും പപ്പടം കൂട്ടി പണ്ട് ഞാൻ ചോദിക്കുമ്പോൾ പറയും വല്യ കുട്ട്യാ ;പോത്തുപോൽ വളർന്നെന്നു പാദസരം കെട്ടി തന്നേക്കുന്നു ഇന്നെന്റെ കാൽ രണ്ടിലും അഴകായ് മിന്നും വെള്ളിയാണെന്ന് തോന്നുന്നു തിളക്കം കണ്ടില്ലേ ; കണ്ണ് തള്ളുന്നു അന്ന് പട്ടു പാവാട ചുറ്റി ക്ലാസിൽ പോന്നേരം കുറെ കൊതിച്ചിണ്ട് കാലേൽ കൊലുസുണ്ടെങ്കിലോയെന്നു അന്നമ്മ പറയും മംഗലം ആവട്ടേന്നു. എന്റെ മംഗലം ഉടൻ നടക്കുമോ ചെക്കനെ കണ്ടോ മൊഞ്ചനാണോ എനിക്കിപ്പോ തോന്നി തുടങ്ങുന്നു കല്യാണമൊന്നും വേണ്ടാ; മടുപ്പാ തമ്പ്രാട്ടികുട്ട്യോളെങ്ങനെ യാ ഇജ്ജാതി പാദസരം കാലിൽ തൂക്കുന്നെ നടക്കാനും മേല ഇതിട്ട്തന്നെ മെല്ലെ വേച്ചു നടക്കാനും എത്ര പാടാ അവരുടെകാലേൽ സ്വർണ കൊലുസാ അതിന് കാണാനുമുണ്ട് ഇമ്മിണി ചേല് എപ്പോഴും അവർ പറയാറുണ്ട് ഞാനും പലവാറെ കേട്ടിണ്ടു എനിക്ക് തോന്നിയിട്ടില്ല തീരെ  വട്ടാണത്രെ ;അര പിരിലൂസാ ഇപ്പോൾ മുഴുപ്പിരി നൊസ്സാണത്രെ നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എനിക്ക് തീരെ ഇല്ല...അവർക്കാവും ...

ഇര

ഇമേജ്
നിറം മങ്ങിയ കടലാസ് കീറുപോലെ ശോഷിച്ചു വിളറിയ  വദനവും രക്തപ്രസാദമാരോ  തീണ്ടിയത് പോലെ വരണ്ടു ;മരുപ്രദേശം  കണക്കെ.   തളർന്നതെങ്കിലും  കുഴിഞ്ഞ കണ്ണുകൾ വീർത്തു പീളകെട്ടി  ഉറഞ്ഞു തൂർന്നതോ. കാർന്നെടുത്തു കാഴ്ച  കോട മൂടിയപോൽ കാർമേഘാവൃതം  ഇരുണ്ടു കൂടുന്നു.   തളച്ചിട്ടതെന്തെ  ചങ്ങലയാൽ കാലുകൾ തഴമ്പിച്ചു മനസും  ദേഹമെന്നപോൽ. തല്ലി ചതഞ്ഞു തൊലി യുരിഞ്ഞ വടുക്കൾ വെന്തെരിഞ്ഞു നീറുന്നു  കരിന്തിരി പോലെ.   ഇരുളിൽ തനിച്ചാണ്  പേടിയാകുന്നു തിരളും നിലാവേ  കൂട്ട് വന്നീടുമോ. തനിയെ ഇരിക്കുമ്പോൾ  കൂട്ടിനെത്താറുണ്ട് നുറുങ്ങു വെട്ടത്തിൽ  മിന്നാമിനുങ്ങുകൾ.   ജാലകത്തിലൂടെത്തി നോക്കുന്ന അരണ്ട വെട്ടമായ് വഴിവിളക്കു  തെല്ലാശ്വാസമായ് . അരിച്ചു കയറുന്നിതാ  നെഞ്ഞിപ്പേനുകൾ തരിച്ചു പോയ്‌ ; പുഴുത്തു ദേഹവും.   എത്രനാൾ ബന്ധിയായ്   കഴിയണമാർത്തയായ് സഹിക്കവയ്യ നൊമ്പരം  കടിച്ചമർത്തുന്നു. മർത്യാ നിൻകാമന നിറ വേറ്റും ബൊമ്മയല്ലിവൾ സ്വാതന്ത്ര്യം മോഹിക്കും  സ്ത്രീത്വത്തിൻ കൊടിക്കൂറ.   ഇനിയുമീ ചോരകൊതി  എന്തിന്...