ഹൃദയധ്വനി
ഇനിയാര്ക്കായി പൊഴിക്കണം എന്‍ നയനജലം
തോരാത്ത മിഴികളായി ഉറ്റുനോക്കുന്ന ഘനശ്യാമം
ആര്ക്കായി വര്‍ഷിക്കുന്നു ഈ ദിവ്യമാരി
ഗഗനം സ്വകരങ്ങളാല്‍ കുലക്കുന്ന മാരിവില്‍
തൊടുക്കുന്ന ശരങ്ങള്‍ എവിടെ മാഞ്ഞു
തൂളികയിലൊളിയുന്നു കാവ്യാഞ്ജലി
എന്‍ മാനസേ തെളിഞ്ഞിടും സ്മരണാഞ്ജലി
ഓര്‍ക്കുന്നതാരെ ഞാനെന്നകതാരിങ്കല്
ഓര്‍ക്കാതെയോര്‍ത്തു പാടുന്നു ഞാന്‍
ഓര്‍ക്കാതെയോര്‍ത്തു പാടുന്നു ഞാന്‍
ആര്ക്കായി എന്തിനായി ഈ മര്‍ത്യജന്മം
വീചിപോള് തുടിക്കുന്നുവെന്‍ ഹൃദയധ്വനി.

nannayind
മറുപടിഇല്ലാതാക്കൂ