പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പത്രത്താള്‍

ഇമേജ്
പ്രതിദിനം ഗൃഹാങ്കണതത്തില്‍  വീഴുന്ന  സമചാരവലിയീ ദിനപത്രവും  നമ്മെ സുപ്രഭാതം പാടിയുണര്‍ത്തുന്ന  വാര്‍ത്ത തന്‍ സമാഹാരമാല്ലോയിത്  പാര്‍ട്ടി കലഹങ്ങളും പിന്നെ കവര്‍ച്ചയും  കൊലപാതകങ്ങളും വന്‍ചതിയും  ക്രൂരമാം അമാനുഷ്യ നീച കൃത്യങ്ങളും  മൃഗതത്തുല്യമാം ചെയ്തികളും  പെണ്‍വാണിഭങ്ങളും പീഡനങ്ങളും  വാര്‍ത്തകളുമായി സമൃദ്ധമീ താള്‍ നാരികള്‍ തന്‍ കണ്‍ മഞ്ഞളിപ്പിച്ചീടും  സ്വര്‍ണവില ഉയര്‍ന്നു പൊങ്ങീടുന്നു മരണഭയം തെളിഞ്ഞു വന്നീടുമ്പോള്‍   ചരമകോളം ഇനിയാരുനോക്കും  നാടുവര്‍ത്തമാനവും സ്പോര്‍ട്സും പിന്നെ  രാഷ്ട്രീയ അന്തര്‍ദേശീയ വാര്‍ത്തകളും  കൊണ്ടുസമൃധമീ പത്രത്താളുകള്‍  വായിച്ചാല്‍ ഒടുങ്ങാത്ത വാര്‍ത്ത‍ അയ്യോ  പരസ്യങ്ങള്‍ വാതോരാതെ അങ്ങും ഇങ്ങും  പത്രത്തില്‍ മോടി മാറ്റുക്കൂട്ടിടുന്നു  ഇത്രമേല്‍ വാര്‍ത്തകള്‍ ഇനിയെവിടെ കിട്ടും  ഇല്ലയൊരു കാഴപെട്ടിയിങ്കലും.

പടവാള്‍

ഇമേജ്
പോകവയ്യെനിക്ക് ചോരക്കുരുതിക്ക് അടര്‍കളത്തിങ്കല്‍ പോകവയ്യ എന്‍ ദുഃഖങ്ങള്‍ കേള്‍പ്പനായി ആരുമില്ലേ എന്‍ കദനകഥനങ്ങള്‍  നിങ്ങള്‍ ശ്രവിക്കുന്നില്ലേ സ്ത്രീനരബാല നിബര്‍ഹണങ്ങളടരാടുമ്പോള്‍ അപേക്ഷയൊന്നേ  എനിക്കു പോകവയ്യ  പച്ചയാം ഭുമിക്കു നിണക്കര  പൂശുമ്പോള്‍ ആര്‍ത്തു പരിതപിക്കുന്നുവോയീ   പൃഥ്വി കൊല്ലന്റെ പുരേടത്തില്‍ ചൂളയില്‍ കഴിയുമ്പോള്‍ ഓര്‍ത്തതില്ല എന്‍ ജന്മം കൊലയ്ക്കായെന്നു പെണ്ണിനും പൊന്നിനും വേണ്ടി  ചെയ്തീടുന്ന ഉദ്വാസനങ്ങള്‍ക്ക്ക്കൊരു അന്ത്യവുമില്ലയോ അണിയായി കളത്തില്‍ നിരന്നീടും യോദ്ധാ- ക്കളെയെടുക്കല്ലേ എന്നെ വധങ്ങള്‍ക്കായി എന്‍ മുന്നില്‍ ജീവനായി കേഴുന്ന പ്രാണനെ ഹനിച്ചീടുവാന്‍ വയ്യ എനിക്കുവയ്യ ! ഊഴിയില്‍ പതിച്ചീടും  ച്ചുടുരക്ത കണിക-  കള്‍ ജീവന്‍റെ ശേഷിപ്പ് തുടച്ചുമാറ്റി . ഹൃദയമില്ലാത്തയെന്‍ മനസിന്റെയുള്ളിലും  ദു:ഖത്തെ കാണ്മാനായി ഒരുഹൃദയമുണ്ട്  ജീവിനില്ലേലും ജീവനായി കേഴുന്ന  അഭയാര്‍ഥികള്‍ക്കിളവു കൊടുത്തുക്കൂടെ മഞ്ജീരമനിഞ്ഞോടിയെത്തും ശമനനെ  കാണവയ...

ഞാനൊരു ദാസി

ഇമേജ്
ഞാനൊരു സാധ്വിയാമടിമകിടാത്തി  യജമാനന്‍റെയാജ്ഞയനുവര്‍ത്തിക്കും  ശൂദ്രകുലത്തില്‍ പിറന്നൊരു കന്യക  ശൂന്യമാം ജീവിത ഭാരത്തെ പേറുന്നു . എല്ലുമുറിയെ പണിയെടുത്തീടിനാലും  കിട്ടുന്നതരവയര്‍  അന്നം   മാത്രം പതിക്കുന്ന ചാട്ടവാറിന്റെ നീറ്റലോ  നിറച്ചീടുന്നതിതോ ഭീതിതന്‍ കൂരിരുട്ടു.  സൂര്യനും മുന്നെയുണര്‍ന്നീടേണം പിന്നെ  രാവന്തിയാവോളം ചെയ്യേണം വേലകള്‍  വിശ്രമമില്ലാതെ ജീവിതം പോക്കുന്നു  വിശ്വവിഹായസ്സില്‍ ഞാനെന്നും ഏക. തന്തയാരെന്നറിവീല  തായേ ഞാന്‍ കണ്ടിട്ടുമില്ല   ഓര്‍മവെച്ച നാള്‍മുതല്‍ ഞാനൊരു ദാസി  കോലോത്തെ തമ്പ്രാന്റെ നിത്യവേലക്കാരി . താളിയും തേച്ചു കുളിപ്പിചില്ല ആരും  ചീകാത്ത ചുരുള്‍മുടി നീട്ടീടിനാലും  മംഗലം ചെയ്വാനായി ആരും വന്നിട്ടില്ല  മംഗളസ്മരണകള്‍ യാതൊന്നുമില്ല.  സ്ത്രീധനം നല്‍കാന്‍ പൊന്നില്ല പണമില്ല  തലയൊന്നു ചായ്ടാച്ചീടാന്‍  പുരേടമില്ല. ഏമാന്റെ പീഡനം സഹിക്കവയ്യെനിക്ക്  ആട്ടലും തുപ്പലും ഏല്ക്കമേലാ ഹോ നൊമ്പരം ചാര്‍ത...