പടവാള്‍
പോകവയ്യെനിക്ക് ചോരക്കുരുതിക്ക്
അടര്‍കളത്തിങ്കല്‍ പോകവയ്യ
എന്‍ ദുഃഖങ്ങള്‍ കേള്‍പ്പനായി ആരുമില്ലേ
എന്‍ കദനകഥനങ്ങള്‍ നിങ്ങള്‍ ശ്രവിക്കുന്നില്ലേ
സ്ത്രീനരബാല നിബര്‍ഹണങ്ങളടരാടുമ്പോള്‍
അപേക്ഷയൊന്നേ എനിക്കു പോകവയ്യ
പച്ചയാം ഭുമിക്കു നിണക്കര പൂശുമ്പോള്‍
ആര്‍ത്തു പരിതപിക്കുന്നുവോയീ പൃഥ്വി
കൊല്ലന്റെ പുരേടത്തില്‍ ചൂളയില്‍ കഴിയുമ്പോള്‍
ഓര്‍ത്തതില്ല എന്‍ ജന്മം കൊലയ്ക്കായെന്നു
പെണ്ണിനും പൊന്നിനും വേണ്ടി ചെയ്തീടുന്ന
ഉദ്വാസനങ്ങള്‍ക്ക്ക്കൊരു അന്ത്യവുമില്ലയോ
അണിയായി കളത്തില്‍ നിരന്നീടും യോദ്ധാ-
ക്കളെയെടുക്കല്ലേ എന്നെ വധങ്ങള്‍ക്കായി
എന്‍ മുന്നില്‍ ജീവനായി കേഴുന്ന പ്രാണനെ
ഹനിച്ചീടുവാന്‍ വയ്യ എനിക്കുവയ്യ !
ഊഴിയില്‍ പതിച്ചീടും ച്ചുടുരക്ത കണിക-
കള്‍ ജീവന്‍റെ ശേഷിപ്പ് തുടച്ചുമാറ്റി .
ഹൃദയമില്ലാത്തയെന്‍ മനസിന്റെയുള്ളിലും
ദു:ഖത്തെ കാണ്മാനായി ഒരുഹൃദയമുണ്ട്
ജീവിനില്ലേലും ജീവനായി കേഴുന്ന
അഭയാര്‍ഥികള്‍ക്കിളവു കൊടുത്തുക്കൂടെ
മഞ്ജീരമനിഞ്ഞോടിയെത്തും ശമനനെ
കാണവയ്യെന്‍ മിഴിക്കു കാണവയ്യ
ഭ്രമമെന്തേ മനുഷ്യാ,മണ്ണ് കയ്യിലൊതുക്കുവാന്‍
ഇനിയും മടുത്തില്ലേ നിന്‍ രക്തകൊതി
പാരിനെ കൂറില്ലാത്ത അധമാരെ കാണവയ്യ
രക്തച്ചൊരിച്ചലിനു പോകവയ്യ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ