പത്രത്താള്‍
പ്രതിദിനം ഗൃഹാങ്കണതത്തില്‍ വീഴുന്ന
സമചാരവലിയീ ദിനപത്രവും
നമ്മെ സുപ്രഭാതം പാടിയുണര്‍ത്തുന്ന
വാര്‍ത്ത തന്‍ സമാഹാരമാല്ലോയിത്
പാര്‍ട്ടി കലഹങ്ങളും പിന്നെ കവര്‍ച്ചയും
കൊലപാതകങ്ങളും വന്‍ചതിയും
ക്രൂരമാം അമാനുഷ്യ നീച കൃത്യങ്ങളും
മൃഗതത്തുല്യമാം ചെയ്തികളും
പെണ്‍വാണിഭങ്ങളും പീഡനങ്ങളും
വാര്‍ത്തകളുമായി സമൃദ്ധമീ താള്‍
നാരികള്‍ തന്‍ കണ്‍ മഞ്ഞളിപ്പിച്ചീടും
സ്വര്‍ണവില ഉയര്‍ന്നു പൊങ്ങീടുന്നു
മരണഭയം തെളിഞ്ഞു വന്നീടുമ്പോള്‍
ചരമകോളം ഇനിയാരുനോക്കും
നാടുവര്‍ത്തമാനവും സ്പോര്‍ട്സും പിന്നെ
രാഷ്ട്രീയ അന്തര്‍ദേശീയ വാര്‍ത്തകളും
കൊണ്ടുസമൃധമീ പത്രത്താളുകള്‍
വായിച്ചാല്‍ ഒടുങ്ങാത്ത വാര്‍ത്ത അയ്യോ
പരസ്യങ്ങള്‍ വാതോരാതെ അങ്ങും ഇങ്ങും
പത്രത്തില്‍ മോടി മാറ്റുക്കൂട്ടിടുന്നു
ഇത്രമേല്‍ വാര്‍ത്തകള്‍ ഇനിയെവിടെ കിട്ടും
ഇല്ലയൊരു കാഴപെട്ടിയിങ്കലും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ