നിളയുടെ രോദനം
നിളയുടെ രോദനം
നിളയുടെ ദാരുണഭാവം ദര്ശിച്ചപ്പോള്
മിഴികള്‍ നിറഞ്ഞത് ഞാനറിഞ്ഞതില്ല,
ആ നീര്കണം ചുടുമണലിന്മേല് തട്ടവേ
ബാഷ്പം നുണയാന്‍ വന്നു ഝഷാവലികള് ,
സലിലത്തിനുവേണ്ടി മീനങ്ങള്‍ പായുന്നു
ഒരു തുള്ളി ജലത്തിനായി പരക്കം പായുന്നു,
നിസ്വാര്‍ത്ഥയായ ജനനിതന്‍ ദുഃഖത്തില്‍
പങ്കുകൊള്ളുന്നു ഞാനിന്നീ വേളയില്‍ ,
ഭാരതപുഴയിന്നു വട്ടിയുണങ്ങീടുന്നോ
പുഴപോയി പൂഴിയെങ്ങും ബാക്കിയായി .
അനാഥ പ്രേതമാം നിളയ്ക്കിന്നു രോദനം
'തന് ജീവനെ ഹനിക്കല്ലേ തനയരെ '-ന്നു .
ലോറികളെത്തുന്നു നിളയുടെ മാറില്‍
കോരി നിറയ്ക്കുന്നു പുഴമണല്‍ അതിങ്കല്‍ ,
നിളയുടെ രുധിരം കാര്‍ന്നു തിന്നീടുന്ന
മനുഷ്യധമാര്തന് വേട്ടവിളയാട്ടമിത്,
വീഴുന്നു പ്ലാസ്ടികിന് മാലിന്യം വര്‍ഷംപോല്‍
പാലത്തിന് മുകളിന്നു നദിക്കരയില്‍ .
കേഴുന്നു തടിനി സ്വ ജീവ രക്ഷാര്‍ത്ഥമായി
അപേക്ഷിച്ചീടുന്നു 'എന്നെ നോവിക്കല്ലേ ',
വേനലില്‍ വറ്റി വരളുന്നു നിളക്കര
ഒരു തുള്ളി ജലത്തിനായി കൈനീട്ടുന്നു.
തൃപ്പങ്ങോട്ടപ്പനും,നാവാമുകുന്ദനും
ശ്രവിക്കുന്നില്ലേ നിളയുടെ വിഷാദ ഗീതം ,
നിളയുടെ ഓളങ്ങള്‍ തിരമ്പി കരേറുന്നു
ലക്ഷ്യമാം സാഗരത്തിങ്ങള് എത്തുവാന്‍ ,
ലക്ഷ്യമാം സാഗരത്തിങ്ങള് എത്തുവാന്‍ ,
കതിരോന്റെ ചെങ്കിരണങ്ങള്‍ തട്ടുമ്പോള്‍
വറ്റി വരളുന്നു കേഴുന്നു നിള ജനനി ,
കുതിക്കുന്നു നദി സാഗരം സാക്ഷിയായി
വരുംവരായ്കകള്‍ ഭയന്നുകൊണ്ട് ,
പുണ്യതീര്ത്തമാം നിളയുടെ കഥയിനി
ഒരൊറ്റ നിര്ചാലിനും ഭവിക്കരുതേ .
അക്ഷയ് ടി .എസ്

Really heart touching..
മറുപടിഇല്ലാതാക്കൂTwenty years after ratifying the Convention on Biological Diversity, and ten years after promulgating the Biological Diversity Act, India continues to use doublespeak in dealing with its rivers and their biodiversity
മറുപടിഇല്ലാതാക്കൂ