തിരനോട്ടം

ഒളിച്ചിരിപ്പൂ സ്നേഹം കടലിന്നടിത്തട്ടിൽ ഓർമ്മകൾ പൊടി തട്ടി ഓളങ്ങൾ തീർക്കുവാൻ . തിരകൾ വാരി പുണർന്ന മണൽ തിട്ടയിൽ ഞാൻ അമ്പിച്ചു ചേർത്തെന്റെ നഗ്നമാം കാൽ പാദങ്ങൾ. അവളുടെ തിരകൾ തീരത്തടുക്കുന്തോറും എന്റെ കാൽപാടുകൾ അകലേക്ക് നീക്കുന്നു. മണലിൽ നിലയുറപ്പിച്ച കാൽ പോൽ മനസും ദൃഢമായിട്ടോയിരുന്നോ സ്നേഹിച്ചത്. പൂഴിയിൽ എൻ വിരലുകൾ പതിച്ചപ്പാടുകൾ മായ്ച്ചു കളഞ്ഞതോ അവൾ ; തന്നോട് ചേർത്തതോ. തിരമാലകലെന്നെ പുറകോട്ടു നീക്കുന്നത് അവളോട് കൂടുതൽ അടുക്കാനായിരുന്നു മനുഷ്യന്റെ ചൂട് പറ്റാൻ; അവളോട് ചേർക്കാൻ അവൾ പ്രണയത്തിന്റെ നുര പതച്ചൊഴുക്കി. കാലിൽ തഴുകിയ തെളിനീരിൻ തൂമുത്തുകൾ ഇന്ദ്രനീലത്തിൻ പ്രഭ ചൊരിയും പോലെ. അനന്തതയിൽ കൂടു - തൽ നീലിമ ചൂടുന്നു അംബരത്തിന്റെ ചുംബനമേറ്റ പോലെ. ഞാൻ സ്നേഹിക്കും സാഗരത്തെ, നീയും സ്നേഹിക്കുന്നു കടലും നിന്നെ സ്നേഹിക്കുന്നു അതിലേറെ.... ആദ്യമാദ്യം കാട്ടുന്ന അകൽച്ചകൾ പതിയെ അവസാനത്തെ ഓർമകളിൽ നിന്ന് മറവിയെ മായ്ക്കാൻ മാത്രം.